ന്യൂഡല്‍ഹി: കരസേന മേധാവി സ്ഥാനത്ത് നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് വിരമിക്കും. 27-ാം കരസേന മേധാവിയായ ബിപിന്‍ റാവത്ത് 3 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് വിരമിക്കുന്നത്. 2016 ഡിസംബര്‍ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്.
ഇന്നലെ രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചിരുന്നു. ഉടന്‍ തന്നെ ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേല്‍ക്കും.
65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.
അതേസമയം, പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാണെ ചുമതലയേല്‍ക്കും. നിലവില്‍ ആര്‍മി വൈസ് ചീഫ് ആണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ്.
Discussion about this post