ലക്ഷദ്വീപില്‍ വീടിന് തീ പിടിച്ച് മൂന്ന് പേര് മരിച്ചു. മരിച്ചത് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര് അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മുഹമ്മദ് റയാന്, അബു സാലിഹ, ഹമീദ് എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസുകാരന് മുഹമ്മദ് റയാന്, മൂന്ന് വയസുകാരന് അബു സാലിഹ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഹമീദ് എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
ഇവരോടൊപ്പം പൊള്ളലേറ്റ ജുബൈരിയത്ത്, റാബിയ എന്നിവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. പൂര്‍ണമായി തീ പിടിച്ച വീട്ടില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും നടത്തിയ സംയോജിതമായ ഇടപെടലിലൂടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. അപകട കാരണം ഷോര്‍ട് സിര്ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post