ഒറ്റപ്പാലം: പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്ലിം വിരോധമാണെന്നും, ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ശ്യാംപുഷ്ക്കരന്. ഒറ്റപ്പാലത്ത് നടന്ന ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല, എല്ലാവര്ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, എന്നാണ് ശ്യാം പറഞ്ഞത്.
ഷാരുഖ് ഖാന് അടക്കമുള്ള താരങ്ങള്‍ സംസാരിച്ച് തുടങ്ങുമെന്നും ഷാരുഖിന് പേടിയുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post