ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഖ്നൗവില്‍ എബി വാജ്പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം സമരക്കാരെ വിമര്‍ശിച്ചത്.
‘ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്വത്താണ് ഇവര്‍ നശിപ്പിച്ചത്’- മോഡി പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ്. ക്രമസമാധാന നിയമങ്ങള്‍ പാലിക്കുകയെന്നത് കടമയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസവും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായിരുന്നു. എഴുത്തുകാരി അരുന്ധതി റോയ് അടക്കമുള്ളവര്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ജാമിയ സര്‍വകലാശാലക്ക് മുന്‍പിലും ഷാഹിന്‍ ബാഗിലും പതിവ് പ്രതിഷേധം തുടരുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപത് ആയി.
Discussion about this post