അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന് ബേക്കറി സിന്‍സ് 1962’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നാണ് പുറത്തുവിട്ടത്. എന്നാല്‍ പുറത്തുവിട്ടതിന് പിന്നാലെ ഇതിന് ട്രോളുമായി ട്രോളന്മാരും രംഗത്ത് എത്തി. മണിച്ചിത്രത്താഴില്‍ ഇന്നസെന്റും ഗണേഷും സൈക്കിളില്‍ പോവുന്ന രംഗവുമായി സാമ്യപ്പെടുത്തിയാണ് ട്രോള്‍
അജു വര്‍ഗീസും ഗണേഷും സൈക്കിള്‍ പോവുന്ന രംഗമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. അജു വര്‍ഗീസ് തന്നെയാണ് ഈ ട്രോള്‍ പോസ്റ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധായകന്. പുതുമുഖം രഞ്ജിത മേനോന് ആണ് നായിക. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജു വര്‍ഗീസ്, അരുണ്‍ ചന്തു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post