ബംഗാളിലെ ജാദവ്പൂറില് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കണിച്ച് മുദ്രവാക്യം വിളിച്ചു. ഗവര്‍ണറെ തടഞ്ഞ് വെച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറിനെയാണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഗവര്‍ണര്‍.
കരിങ്കൊടിയും പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ബിജെപി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് വിദ്യര്‍ത്ഥികള്‍ മുദ്രവാക്യവും വിളിച്ചു.
അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളി പടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ്പോവാതെ സമരം നടത്തി മുന്നോട്ട് തന്നെ പോവുകയാണ്.
പലയിടത്തും സമാധാനപരമായ പ്രതിഷേധവും തുടരുകയാണ്. ജന്തര്‍മന്തറില്‍ ഇന്നലെ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വേറിട്ട അനുഭവമായി. നിയമം ജനങ്ങളെ രണ്ടായി തിരിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.
പ്രതിഷേധക്കാര്‍ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും. പലയിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചെങ്കിലും ആക്രമങ്ങള്‍ക്ക് കാര്യമായ കുറവില്ല.
Discussion about this post