പുളിയിട്ട് ഉണ്ടാക്കുന്ന മീന്‍ കറി നമ്മളൊക്കെ കഴിച്ച് കാണും. തീര്‍ത്തും സ്വാദിഷ്ടം എന്ന് തന്നെ പറയാം. എന്നാല്‍ പുളിയിലയിട്ട മീന്‍ കറി അങ്ങനെയാരും കഴിച്ച് കാണാന്‍ ഇടയില്ല. വാളന്‍ പുളിയുടെ തളിരിലയിട്ട് മീന്‍ കറി വെച്ചാലും സൂപ്പര്‍ ടേസ്റ്റ് ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
മണ്‍ചട്ടിയിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ വെക്കുക. അതിലേക്ക് ഉലുവ ഇട്ട് മൂത്തതിനു ശേഷം ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് വാട്ടുക. അതിനുശേഷം പുളിയില അരച്ചതും പച്ചക്കുരുമുളക് അരച്ചതും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഒരുകപ്പ് വെള്ളം ചേര്‍ത്ത് മീന്‍ കഷണം ഇട്ട് വേവിക്കുക. അത് വറ്റാറാകുമ്പോള്‍ കടുക്, ഉണക്കമുളക്, വേപ്പില എന്നിവ ചേര്‍ത്ത് താളിച്ച് വെക്കുക.
Discussion about this post