തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ന് കേരളത്തിലെ ജില്ലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നത്.
കാസര്‍കോട് ജില്ലയിലെ പ്രതിഷേധ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
കണ്ണൂരിലെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നത് കെ സുധാകരന് എംപിയാണ്. കോഴിക്കോട്ടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂര്‍ എംപിയാണ്. എംകെ രാഘവന് എംപി (വയനാട്), ബെന്നി ബഹനാന് എംപി(തൃശ്ശൂര്‍), വിഡി സതീശന് എംഎല്‍എ (എറണാകുളം), കെസി ജോസഫ് എംഎല്‍എ(കോട്ടയം), എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍(ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്(പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് എംപി (കൊല്ലം) മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന് (തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് ജില്ലകളിലെ ജനമുന്നേറ്റ പ്രതിഷേധ സംഗമം ഇന്ന് നടക്കുന്നത്.
Discussion about this post