സൗദി; സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബമാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റുപേര്ക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. കൂടെയുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post