കൊച്ചി: ജനശതാബ്ദി ട്രെയിനില്‍ ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ടിടിഇയെ മര്‍ദ്ദിച്ച് പോലീസുകാര്‍. സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂരില്‍ നിന്ന് രണ്ട് പ്രതികളുമായാണ് പോലീസുകാര്‍ ജനശതാബ്ദിയില്‍ കയറിയത്. പോലീസുകാരുടെ പക്കല്‍ റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിരുന്നില്ല. രണ്ട് ജനറല്‍ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.
ജനറല്‍ ടിക്കറ്റുമായി ജനശതാബ്ദിയില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പിഴയീടാക്കുമെന്നും ടിടിഇ അറിയിച്ചതോടെ അദ്ദേഹത്തെ പോലീസുകാര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.
മര്‍ദനമേറ്റ ടിടിഇ സത്യേന്ദ്ര കുമാര്‍ മീന ബോധരഹിതനായി വീണെന്ന് യാത്രക്കാര്‍ പറഞ്ഞു. മറ്റു യാത്രക്കാര്‍ ചേര്‍ന്നു പോലീസുകാരെ തടഞ്ഞു വച്ച്, എറണാകുളം നോര്‍ത്തില്‍ എത്തിയപ്പോള്‍ ആര്‍പിഎഫിനു കൈമാറുകയായിരുന്നു.
Discussion about this post