പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ നമ്മുടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്നും സ്നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നുമാണ് റിമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന് സക്കറിയ പൗരത്വ ഭേദഗതി- എന്‍ആര്‍സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയത്.
അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത് ‘സുഡാനി ഫ്രം നൈജീരിയ’യെ ആയിരുന്നു. പുരസ്ക്കാര ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കവെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് ബഹിഷ്ക്കരിച്ചിരിക്കുന്നത്.
Discussion about this post