തിരുവനന്തപുരം: സ്കൂള്‍ കായിമേളയില്‍ രണ്ട് സ്വര്‍ണ്ണ മെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ എംകെ വിഷ്ണുവിന് വീടും സ്ഥലവും നല്‍കുമെന്ന് മന്ത്രി എകെ ബാലന്. മുണ്ടക്കൊല്ലിയില്‍ പൗരാവലി ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് മന്ത്രി വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പ് നല്‍കിയത്. ഇക്കാര്യം അദ്ദേഹം ഫേസ് ബുക്കിലൂടെ പങ്കുവെച്ചു.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തിയതായും മന്ത്രി കുറിച്ചു. വിഷ്ണുവിന്റെ ഇച്ഛാശക്തി എല്ലാവര്ക്കും മാതൃകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുമാണ് വിഷ്ണു ഈ നേട്ടങ്ങള്‍ കൊയ്തത്. കായിക രംഗത്ത് കൂടുതല്‍ പരിശീലനവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വിഷ്ണുവിന് സ്ഥലവും വീടും നല്‍കും
സ്കൂള്‍ കായിമേളയില്‍ രണ്ട് സ്വര്‍ണ്ണമെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ എം.കെ. വിഷ്ണുവിന് മുണ്ടക്കൊല്ലിയില്‍ പൗരാവലി ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിഷ്ണുവിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കും. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി. വിഷ്ണുവിന്റെ ഇച്ഛാശക്തി എല്ലാവര്ക്കും മാതൃകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുമാണ് വിഷ്ണു ഈ നേട്ടങ്ങള്‍ കൊയ്തത്. കായിക രംഗത്ത് കൂടുതല്‍ പരിശീലനവും സര്‍ക്കാര്‍ നല്‍കും.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷനായി. സി.കെ. ശശീന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post