ന്യൂഡല്‍ഹി: 2019ലെ ലോക സുന്ദരി പട്ടം ചൂടി ജെമൈക്കയുടെ ടോണി ആന്‍ സിങ്. ഇത് നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം നേടുന്നത്. ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന് റാവുവിന് മൂന്നാം സ്ഥാനവും നേടി.
23കാരിയായ ടോണി സിങ് മനഃശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. 120 പേര് പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയില്‍ നിന്നാണ് അവസാന വിജയിയെ പ്രഖ്യാപിച്ചത്.
ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന് റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന് സ്വദേശിയാണ് സുമന്.
Beautiful lady with an equally beautiful voice. Congrats @toniannsingh – new Miss World. https://t.co/yFPa6nPX0G
— Piers Morgan (@piersmorgan) December 14, 2019
Discussion about this post