റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ 16കാരന് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലമ്പ്രദേശത്ത് പാറമടയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ 16കാരന് വീഴുകയായിരുന്നു.
മകനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് സ്ഥലത്ത് തെരച്ചില്‍ നടത്തി. എന്നാല്‍ ആഴം കൂടുതലായതിനാല്‍ വെള്ളക്കെട്ടില്‍ തെരച്ചില്‍ നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിക്കുകയായിരുന്നു. ശേഷം മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Discussion about this post