ന്യൂഡല്‍ഹി: രാജ്യത്തെ ബലാത്സംഗക്കേസില്‍ കുറ്റക്കാരായവരെ ആറ് മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സ്വാതി മാലിവാള്‍ ബോധരഹിതയായതോടെയാണ് ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്ഘട്ടില്‍ കഴിഞ്ഞ 10 ദിവസമായി മാലിവാള്‍ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു.
പുതിയ നിയമം നടപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് എഴുതിയിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതിയുടെ പ്രഖ്യാപനം.
Discussion about this post