കോഴിക്കോട്; മുക്കത്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം യുവാവിന്റെ മാനസികപീഡനം മുലമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മ
പരാതിയില്‍ പറയുന്നു. യുവാവുമായി പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സഹപാഠികളും വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നതായി സഹപാഠികള്‍ പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ കുട്ടിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കല്‍ പറഞ്ഞു. വൈകുന്നേരം വീട്ടില്‍ എത്തിയ കുട്ടിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുമായി ബന്ധമുള്ള യുവാവിനെക്കുറിച്ച് അന്വേഷിച്ചത്.
Discussion about this post