ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്. തമിഴ്നാട്ടിലെ പോലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിളായ എസ് സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാണിച്ച് ഡിജിപിക്കു കത്തു നല്‍കിയത്.
പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വായിച്ചറിഞ്ഞാണ് എസ് സുഭാഷ് ശ്രീനിവാസന് കത്തു നല്‍കിയത്. ശിക്ഷ നടപ്പാക്കാന്‍ തനിക്കു പ്രതിഫലം ആവശ്യമില്ലെന്നും പോലീസുകാരന് കത്തില്‍ പറയുന്നു.
‘എനിക്കവിടെ പ്രതിഫലം വേണ്ട. ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. അതിനാല്‍ എന്നെ അവിടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിങ്ങളോട് ഞാന്‍ താഴ്മയോടെ ആവശ്യപ്പെടുന്നു”-സുബാഷ് കത്തില്‍ പറയുന്നു.
Discussion about this post