ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ച് നടി സാമന്ത. ‘ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോള്‍ ഒരേയൊരു പരിഹാരം’ എന്നാണ് സാമന്ത ട്വിറ്റില്‍ കുറിച്ചത്. നീതി നടപ്പിലായി എന്നാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജുന് ട്വിറ്ററില്‍ കുറിച്ചത്.
I ❤️ TELANGANA . Fear is a great solution and sometimes the only solution .
— Samantha Akkineni (@Samanthaprabhu2) December 6, 2019
‘ഇന്ന് പുലര്‍ച്ചെ ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് താന്‍ ഉറക്കമെഴുന്നേറ്റത്, നീതി നടപ്പിലായി’ എന്നാണ് നാഗാര്‍ജുന ട്വീറ്റ് ചെയ്തത്.
This morning I wake up to the news and JUSTICE HAS BEEN SERVED!! #Encounter
— Nagarjuna Akkineni (@iamnagarjuna) December 6, 2019
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
Discussion about this post