ഷെയ്ന് നിഗം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് ആഷിഖ് അബു. ഷെയിന്‍ നിഗമിന്റെ പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ആഷിക് അബു കുറ്റപ്പെടുത്തി. ബിപിസിഎല്‍ വില്‍ക്കരുത് എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഷിക് അബു.
വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗമിന്റെ ആരോപണം ഗൗരവമുളളതാണ്. പ്രൊഡ്യൂസര്‍ കാറിടിച്ച് കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ അതിനെ മറച്ചു വച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ആഷിക് അബു കുറ്റപ്പെടുത്തി.
സിനിമ മേഖലയില്‍ സുതാര്യതവേണമെന്നും ആഷിഖ് അബു പറഞ്ഞു. നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
Discussion about this post