ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എസ്പിജി സുരക്ഷഭേദഗതിയെ എതിര്‍ത്ത് സിപിഎം. സോണിയ ഗാന്ധിയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണമെന്ന് സിപിഎം അംഗം കെകെ രാഗേഷ് പാര്‍ലമെന്റില്‍ പറഞ്ഞു.
‘സോണിയഗാന്ധിയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണം’. നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണം. സര്‍ക്കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും എസ്പിജി സുരക്ഷഭേദഗതിയെ ചോദ്യം ചെയ്ത് സിപിഎം അംഗം കെകെ രാഗേഷ് പാര്‍ലമെന്റില്‍ ചോദിച്ചു.
പ്രധാനമന്ത്രി നിരവധിത്തവണ എസ്പിജി സുരക്ഷ പ്രോട്ടോക്കോള്‍ തെറ്റിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചെയ്യുമ്പോള്‍ അത് ഹീറോയിസമായി വിലയിരുത്തുകയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവഹേളനമായി കരുതുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതെസമയം എസ്പിജി സുരക്ഷഭേദഗതി ബില്ലിനെ ബിജെഡി രാജ്യസഭയില്പിന്തുണച്ചു. എസ്പിജി ഭേഗദതി ബില്ല് കഴിഞ്ഞ ദിവസം ലോക്സഭയില്‍ പാസ്സായിരുന്നു.
Discussion about this post