മുംബൈ: ഹോസ്റ്റലില്‍ നിന്നും കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആദിവാസി വിഭാഗത്തില്‍പ്പെട്ട 17 വയസുകാരിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈയിലെ വാര്വാഡയില് സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്നുമാണ് കുറച്ച് ദിവസം മുമ്പ് പെണ്‍കുട്ടികള്‍ പുറത്ത് പോയത്. ശേഷം തിരികെ വന്നില്ല. തുടര്‍ന്ന് അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളില്‍ ഒരാളുടെ ബന്ധു വീട്ടില്‍ നിന്നും ഇവരെ കണ്ടെത്തി. ശേഷം ഹോസ്റ്റലിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ചെങ്കിലും കുറച്ച് ദിവസം വീട്ടില്‍ പോയി നിന്നിട്ട് വരാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും തന്റെ മാതാവിനും അമ്മാവനുമൊപ്പം വീട്ടിലേക്ക് മടങ്ങി. ഇവിടെ നിന്നും അമ്മയോടൊപ്പം കൃഷി സ്ഥലത്തേക്ക് പോയ കുട്ടി ഇടയ്ക്ക് വെച്ച് വീട്ടിലേക്ക് തിരിച്ച് പോയി. പിന്നീട് മടങ്ങി വന്നില്ല. തുടര്‍ന്ന് മാതാവ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post