ചെന്നെ: പ്രശസ്ത തമിഴ് നടി നമിതാ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.
നേരത്തെ തമിഴ് സിനിമ സീരിയല്‍ താരമായ രാധാ രവി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജെപി നഡ്ഡയില്‍ നിന്നാണ് രാധാ രവി അംഗത്വം സ്വീകരിച്ചത്.
ആദ്യം ഡിഎംകെയില്‍ പ്രവര്‍ത്തിച്ച രാധാമണി പിന്നീട് എഐഎഡിഎംകെയിലും ചേര്‍ന്ന് പ്രവൃത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയിലേക്കുള്ള പ്രവേശനം. 2001ല്‍ നിയമസഭയിലേക്ക് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാധ രവി മത്സരിച്ച് ജയിച്ചിട്ടുണ്ട്.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പ്രസിദ്ധനാണ് രാധ രവി. പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post