തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തമിഴ്നാട് തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി തമിഴ്നാട്ടില്‍ അടുത്ത മണിക്കൂറുകളില്‍ കനത്ത മഴക്ക് കാരണമാകും.കേരള വെതറിന്റെ നിഗമന പ്രകാരം ഇന്ന് കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗത്തു നിന്ന് മഴ തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് എത്തും.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. പലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.
Discussion about this post