അബുദാബി: യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശം നടത്തിയ യുവാവിന് ശിക്ഷ വിധിച്ചു. ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് അറബ് പൗരന് (97 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കോടതി വിധിച്ചത്. പരാതിക്കാരനായ യുവാവിന് പ്രതി മോശമായും പരാതിക്കാരന്റെ മതത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുമായ രീതിയിലാണ് ശബ്ദ സന്ദേശം അയച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
എന്നാല്‍ തനിക്ക് പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ഇങ്ങനൊരു ശബ്ദ സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ച പ്രാഥമിക കോടതി നാല് വര്‍ഷം തടവും 5,00,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത് പിന്നീട് അപ്പീല്‍ കോടതി ജയില്‍ ശിക്ഷ നാല് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുകയും പിഴ തുക അതേപടി നിലനിര്‍ത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ സൈബര്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രോസിക്യൂഷന് കുറ്റം ചുമത്തിയിരിക്കുന്നത്.
Discussion about this post