ദുബായ്: ദുബായില്‍ നവംബര്‍ 29ന് നിരവധി റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ സൈക്കിള്‍ ചലഞ്ച് നടക്കുന്നതിനോട് അനുബന്ധിച്ചാണ് റോഡുകള്‍ അടച്ചിടുന്നത്. സൈക്കിള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് റോഡ് ഗതാഗതം അതോരിറ്റി നിശ്ചിത സമയങ്ങളില്‍ റോഡുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
100 കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന ചലഞ്ച് തുടങ്ങുന്നതും അവസാനിക്കുന്നതും ദുബായ് മോട്ടോര്‍ സിറ്റിയിലെ ദുബായ് ഓട്ടോഡ്രോമില്‍ നിന്നാണ്. ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖലീല്‍ സ്ട്രീറ്റ്, എക്സ്പോ റോഡ് തുടങ്ങിയ പ്രധാനപ്പെട്ട റോഡുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
Discussion about this post