കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും.
തൃശ്ശൂരിലെ ചേലക്കര സെന്റ് ജോസഫ് യുപി സ്കൂളിലാണ് ആദ്യം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ വാട്ടര്ബെല്ലുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. രാവിലെ പത്തേപത്തിനാണ് വെള്ളം കുടിക്കാനായി സ്കൂളില്‍ ബെല്ലടിക്കുന്നത്.
വെള്ളം കുടിക്കാന്‍ അഞ്ച് മിനുട്ട് നീക്കിവെച്ച് മാതൃകയായിരിക്കുകയാണ് ഈ സ്കൂള്‍. ബെല്ലു കേട്ടാല്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടു വന്ന ശുദ്ധമായ വെള്ളം എണീറ്റ് നിന്ന് കുടിക്കും. കൊണ്ടു വരാത്തവര്‍ക്ക് സ്കൂളിലെ ശുദ്ധീകരിച്ച വെള്ളം കുടിക്കാം.
ധാരാളം വെള്ളം കുടിക്കുന്നതിന്റെ ഉണര്‍വ് വിദ്യാര്‍ത്ഥികളില്‍ കാണാനുണ്ടെന്ന് പ്രധാനാധ്യാപകനും പറയുന്നു.
Discussion about this post