കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോ ഡ്രൈവറും യാത്രക്കരായ മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ നാലു പേരും തല്‍ക്ഷണം മരിച്ചു.
പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ഓട്ടോറിക്ഷ വെട്ടിപ്പൊളിക്കേണ്ടതായി വന്നു. ബസ് യാത്രക്കാര്‍ക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഇല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.
Discussion about this post