തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80-90 രൂപയായിരുന്നു. ലഭ്യത കുറഞ്ഞതോടെയാണ് വീണ്ടും വില ഉയര്‍ന്നത്. കിലോയ്ക്ക് നൂറുരൂപയിലേക്ക് എത്തി.
വലിയ ഉള്ളിക്ക് പുറമേ ചെറിയ ഉള്ളിയും വെളുത്തുള്ളിയുടെയും വില ഉര്‍ന്നിട്ടുണ്ട്. ചെറിയ ഉള്ളി 140 രൂപയും വെളുത്തുള്ളി 200 രൂപയിലേക്കുമാണ് എത്തിയത്. വില വര്‍ധിച്ചതോടെ ആവശ്യക്കാര്‍ ഉള്ളി വാങ്ങാതെ പോകുന്ന അവസ്ഥയും ഉണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളി വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളി ലഭ്യത കുറഞ്ഞതും ട്രാന്‍സ്പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണം.
Discussion about this post