കൊച്ചി: നടന് ഷെയിന്‍ നിഗമിനെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടിയന്തര യോഗത്തിലാണ് തീരുമാനം.
വെയില് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് തീരുമാനം. ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിര്‍മാതാക്കളുടെ സംഘടന കുറ്റപ്പെടുത്തുന്നു.
ഷെയിന്‍ നിഗമും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് വിവാദത്തിലായിരുന്ന ചിത്രമാണ് വെയില്. ഷെയിന്‍ നിഗം എത്താത്തതിനെ തുടര്‍ന്നാണ് ചിത്രീകരണം മുടങ്ങിയതെന്നാണ് ആരോപണം.
സംഭവത്തില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്കി. ഇതേത്തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടിയന്തര യോഗം ചേര്‍ന്നത്.
Discussion about this post