കോട്ടയം: പതിനൊന്നു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു. കോട്ടയത്താണ് ഈ ദാരുണ സംഭവം നടന്നത്. കോട്ടയം ഉഴവൂര്‍ കാനത്തില്‍ എംജി കൊച്ചുരാമന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ തോര്‍ത്തു ചുറ്റിയ നിലയിലാണ് സൂര്യയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പാലാ രാമപുരം സ്വദേശികളായ ഇവര്‍ കുറച്ചു വര്‍ഷങ്ങളായി ഉഴവൂരിലെ ഒരു ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മ സാലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സാലിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സ്കൂള്‍ വിട്ട് വന്ന സൂര്യയുടെ സഹോദരന് സ്വരൂപിനെ അമ്മ വീട്ടിനകത്ത് കടക്കാന്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് സ്വരൂപ് വാടക വീടിന്റെ ഉടമയുടെ അടുത്തെത്തി വിവരം പറഞ്ഞു. ഉടമ ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു. ഇരുവരും ഒന്നിച്ച് വിട്ടിലെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം സാലി പറയുന്നത്.
തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് സൂര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ കണ്ടെത്തിയത്. അരീക്കര എസ്എന്‍യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൂര്യ. ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സൂര്യയുടെ അച്ഛന്.
Discussion about this post