മസ്കറ്റ്: ഇറാന് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ ശക്തമായ കാറ്റും മഴയും. മഴ കനത്തതോടെ ഒമാനില്‍ ഗതാഗതം സ്തംഭിച്ചു. റോഡുകള്‍ അടച്ചു. മസ്കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വെള്ളിയാഴ്ച വരെ ന്യൂനമര്‍ദ്ദത്തിന്റെ തീവ്രത അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ഇടിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അതേസമയം രാജ്യത്ത് കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് താപനിലയില്‍ മാറ്റം വരുമെന്ന് മുന്നറിയിപ്പുണ്ട്. ജബല്‍ ശംസിലെ മൂന്ന് ഡിഗ്രിയായിരിക്കും രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. ഹൈമയില്‍ 16, നിസ്വയില് 18, ബുറൈമി, ഇബ്ര, റുസ്തഖ് തുടങ്ങിയ സ്ഥലങ്ങളില്‍ 19 വീതമാണ് കുറഞ്ഞ താപനില.
Discussion about this post