ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റവുമാണ് ഉണ്ടായിരിക്കുന്നത്. 961 സീറ്റുകള്‍ നേടിയപ്പോള്‍ 737 സീറ്റുകള്‍ നേടാന്‍ മാത്രമാണ് ബിജെപിക്ക് സാധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. 2105 വാര്‍ഡുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പുകളില്‍ പകുതിയും കോണ്‍ഗ്രസ് നേടി മുന്നേറി. കോണ്‍ഗ്രസ് നേടി.
ഡിസംബറില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഫലങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഖെലോട്ടും പ്രതികരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ അല്പം പോലും പിന്നോട്ട് പോവില്ലെന്നും അശോക് ഖെലോട്ട് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്റെ 33 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 7942 പേര് മത്സരിച്ചതില്‍ 2832 പേര് സ്ത്രീകളായിരുന്നു. പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നയിക്കും, ആറിടത്താണ് ബിജെപി ഭരണമുണ്ടാവുക.
Discussion about this post