കാസർകോട്: ന്യൂജെൻ സ്റ്റൈലിൽ വരനേയുംവധുവിനേയും ആനയിച്ച് ബൈക്ക് റാലി നടത്തിയ യുവാക്കൾ അപകടത്തിൽപെട്ടു. ഞായറാഴ്ച നടന്ന കാസർകോട് ജില്ലയിലെ ഒരു വിവാഹത്തിനിടെയായിരുന്നു സംഭവം. വിവാഹശേഷം വരനെയും വധുവിനേയും കയറ്റിയ കാറിന് മുന്നിൽ സുഹൃത്തുക്കലാണ് ബൈക്ക് റാലിയ്ക്കിടെ നടത്തിയത്. ഇതാണ് അപകടത്തിൽ കലാശിച്ചതും. പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയ ബൈക്ക് റാലിയിലേക്ക് വേഗത്തിലെത്തിയ കാർ പാഞ്ഞു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചുവീണു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാസർകോട് മയ്യിച്ചയിലാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതതാണ് അപകട കാരണമെന്നാണ് സൂചന.
ബൈക്കുകൾ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കിയാണ് പ്രധാനറോഡിലേക്ക് പ്രവേശിച്ചത്. എന്നിട്ടും ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് അപകടമുണ്ടാക്കുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. വിഡിയോ കാണാം:
Discussion about this post