ഉപ്പുതറ: ടിവി ചാനല്‍ മാറ്റിയതിന്റെ പേരില്‍ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകുകമ്പു കൊണ്ട് അടിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47) എന്നയാളാണ് ഭാര്യയെയും മകളെയും അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സുരേഷ് ടിവി കാണുന്നതിനിടെ ഭാര്യ മേഴ്സി ചാനല്‍ മാറ്റിയതാണ് തര്‍ക്കത്തിനിടയാക്കിയത്. ക്ഷുഭിതനായ സുരേഷ് വിറക് കമ്പ് എടുത്ത് കൊണ്ട് വന്ന് മേഴ്സിയെ അടിക്കുകയായിരുന്നു. ഇതിനിടെ സംഭവം കണ്ടെത്തിയ മകള്‍ തടഞ്ഞതോടെ സുരേഷ് മകളുടെയും തലയ്ക്ക് അടിച്ചു.
സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.സുരേഷ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.
Discussion about this post