നോയിഡ: നോയിഡയില്‍ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്തത് രക്ഷകരായി എത്തിയവര്‍. സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. കഴിഞ്ഞ ബുധനാഴ്ച സെക്ടര്‍ 63ല്‍ രാത്രിയിലാണ് സംഭവം. ജോലി നല്‍കാമെന്ന് പറഞ്ഞ് രവി എന്ന യുവാവ് 21 കാരിയെ നോയിഡ പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
പാര്‍ക്കിലെത്തിയ യുവതിയെ രവി കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.യുവതിയുടെ ബഹളം കേട്ട് രക്ഷകരായി എത്തിയവര്‍ രവിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് രവി ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം രക്ഷകരായി എത്തിയ മൂന്ന് പേര് യുവതിയെ പാര്‍ക്കില്‍ വെച്ചു തന്നെ പീഡിപ്പുച്ചു. തുടര്‍ന്ന് ഇവര്‍ സുദൃത്തുക്കളായ മറ്റു രണ്ടുപേരെ വിളിച്ചുവരുത്തി.
ശേഷം യുവതിയെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് പരാതി നല്‍കാനായി യുവതി പോലീസ് സേ്റ്റഷനിലെത്തി. തുടര്‍ന്ന് അമിതരക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോലി വാഗ്ദാനം ചെയ്ത രവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുന്നുണ്ട്. പ്രതികളെ കുറിച്ച് വിവരം നല്ക്കുന്നവര്ക്ക് പ്രതിഫലമായി 25,000 രൂപ നല്‍കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post