മലപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയില്‍ മൂന്ന് പേര് മരിച്ചു. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 12.30 യോടെയാണ് പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അമിക വേഗത്തില്‍ വന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശ്ശൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
Discussion about this post