തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരനു ദാരുണാന്ത്യം. പട്ടം വൈദ്യുതി ഭവനുമുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് മരിച്ചത്.
ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങവെ ഇവര്‍ യാത്ര ചെയ്ത ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഭാരതീയ വിദ്യാഭവന് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഭഗവത്.
ബൈക്കില്‍ നിന്ന് തെറിച്ചുവീണ കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പന് വിശ്വംഭരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post