ഹൈദരാബാദ്: നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥി തിളച്ച സാമ്പാറില്‍ വീണു മരിച്ചു. സ്കൂളിലെ ശിശുദിനാഘോഷത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന് പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്.
സ്കൂളിലെ ശിശുദിന ആഘോഷങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഓടിയെത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓടി വരുന്നതിനിടെ കുട്ടി കാല്‍തെറ്റി സാമ്പാര്‍ വച്ചിരുന്ന വലിയ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ ഭക്ഷണം വിളമ്പി നല്‍കുന്നതിനായി കുട്ടികളെ വരിയായി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
സ്കൂള്‍ അധികൃതരുടെ ഈ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്ന് വരുന്നത്. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post