കൊച്ചി: ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ ആക്ടിവിസ്റ്റുകളെ കയറ്റാന്‍ പിണറായി വിജയന് ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
കോടതിയില്‍ സ്റ്റേ ഇല്ല എന്നതിന്റെ പേരില്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും. പുനപരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതെസമയം ശബരിമലയില്‍ യുവതിപ്രവേശനമാകാം എന്ന പഴയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാമെന്ന നിയമ സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഇതാണ് വിശദമായി പരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിടുന്നത്.
Discussion about this post