ബംഗളൂരു: വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയ്ക്ക് നേരെ വെടിയുതിര്‍ത്ത ഡോക്ടര്‍ പിടിയില്‍. ഡോ. സി ശ്യാം സുന്ദര്‍ ആണ് പിടിയിലായത്. ബംഗളൂരു ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതോടെ പ്രകോപിതനായ ശ്യാം സുന്ദര്‍ തെരുവ് നായയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികള്‍ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയുടെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തതായി നായയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗമ്യ റെഡ്ഡി എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് ശ്യാം സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post