ന്യൂഡൽഹി: പ്രസിഡന്റിന് പുറമെ ഇനി കെപിസിസിക്ക് നാലു വർക്കിങ് പ്രസിഡന്റുമാരും. പുതിയ നിർദേശങ്ങളടങ്ങിയ കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിനു കൈമാറി. അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കും. എ,ഐ ഗ്രൂപ്പുകൾ ഉൾപ്പടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചതോടെ കെപിസിസി വൈസ് പ്രസിഡന്റ് പട്ടികയിലുള്ളവർ ഏഴിൽ നിന്നു പത്തായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആർ മഹേഷും കെഎസ്യു മുൻ പ്രസിഡന്റ് വിഎസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. അതേസമയം, വിഎം സുധീരനും പിസി ചാക്കോയും നിർദേശിച്ച പേരുകളും എ, ഐ ഗ്രൂപ്പുകൾക്കു പുറമേ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
പട്ടികയുടെ ഉള്ളടക്കം:
വർക്കിങ് പ്രസിഡന്റുമാർ: കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വിഡി സതീശൻ, തമ്പാനൂർ രവി. വൈസ് പ്രസിഡന്റുമാർ: വർക്കല കഹാർ, കെസി റോസക്കുട്ടി, കെപി ധനപാലൻ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ, വിഎസ് ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, എപി അനിൽ കുമാർ, സിപി മുഹമ്മദ്, കെ ബാബു. ട്രഷറർ: കെകെ കൊച്ചുമുഹമ്മദ്
ജനറൽ സെക്രട്ടറിമാർ: വിഎ കരീം, പാലോട് രവി, പ്രതാപവർമ തമ്പാൻ, ഷാനവാസ് ഖാൻ, കെസി അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, പിഎ മാധവൻ, കെ ശിവദാസൻ നായർ, റോയ് കെ പൗലോസ്, കുര്യൻ ജോയ്, വിഎസ് ജോയ്, എഴുകോൺ നാരായണൻ, പി ചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, എൻ സുബ്രഹ്മണ്യൻ, വിജെ പൗലോസ്, കെപി കുഞ്ഞിക്കണ്ണൻ, കെ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, രമണി പി നായർ, കെ നീലകണ്ഠൻ, സജീവ് മാറോളി, എഎ ഷുക്കൂർ, പിഎം നിയാസ്, കെപി അനിൽകുമാർ, വിജയൻ തോമസ്, സിആർ മഹേഷ്, ടോമി കല്ലാനി, ജോൺസൺ ഏബ്രഹാം, ഡി സുഗതൻ. 60 പേരുമായി സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്.
Discussion about this post