ലഖ്നൗ: മകരസംക്രാന്തി ദിവസം അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് ശരത് ശര്‍മ്മ. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഒരു മാധ്യമത്തോടായി ശരത് ശര്‍മയുടെ പ്രതികരണം.
2020 ജനുവരി 15-ഓടെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് ശരത് ശര്‍മ പറഞ്ഞത്. സോമനാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് ആവശ്യമെന്നും കോടതി നല്കിയ സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടങ്ങിയതായും ശരത് ശര്‍മ വ്യക്തമാക്കി.
ക്ഷേത്രനിര്‍മ്മാണത്തിനായി വിഎച്ച്പി തയ്യാറാക്കിയ ശിലകള്‍ തന്നെ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ആദ്യനില പൂര്‍ത്തിയാക്കും. ശിലകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ 65 ശതമാനം ജോലികളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം കൂടുതല്‍ ജോലിക്കാരെ ആവശ്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post