ന്യൂഡല്‍ഹി: ‘മഹ’യ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ഇന്ത്യന്‍ തീരത്തിന് സമീപം രൂപം കൊണ്ടു.’ബുള്‍ബുള്‍’ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്.
ആന്‍ഡമാന്‍ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദം ഇന്നലെ രാത്രിയോടുകൂടി ചുഴലിക്കാറ്റായ് മാറിയിരിക്കുകയാണ്. ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഒഡീഷ പശ്ചിമബംഗാള്‍ തീരത്തേയ്ക്ക് നീങ്ങിയേക്കാനാണ് സാധ്യത. രണ്ടാഴ്ചക്കിടയില്‍ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.
അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ
ശക്തികുറഞ്ഞു. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഗുജറാത്ത് തീരത്ത് പ്രവേശിച്ചേക്കും. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ ആയിരിക്കും കാറ്റിന്റെ തീവ്രത.
Discussion about this post