കൊച്ചി: കൊച്ചി വടുതലയില്‍ പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വര്‍ഷ, ബിബിന്‍ എന്നീ ദമ്പതിമാരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ലിതിന് എന്നയാള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്തുവെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള കുറ്റം.
ലിതിന് ആണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
എന്നാല്‍ ഈ വിവരം അറിഞ്ഞിട്ടും ദമ്പതികളായ വര്‍ഷയും ബിബിനും സംഭവം മറച്ചുവെച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ് ലിതിന്. വീടിന്റെ താഴത്തെ നിലയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആദ്യം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ജൂണ്‍ സെപ്റ്റംബര്‍ മാസങ്ങളിലാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം.
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ ഇവര്‍ മായ്ച്ച് കളഞ്ഞതായാണ് വിവരം. ഇത് റിക്കവര്‍ ചെയ്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
Discussion about this post