സിഡ്നി: കാമുകി നല്കിയ കഞ്ചാവ് യുവാവ് മൂക്കിനുള്ളില്‍ സൂക്ഷിച്ചത് 18 വര്‍ഷം. ആസ്ട്രേലിയയിലാണ് സംഭവം. ജയിലില്‍ കഴിഞ്ഞിരുന്ന കാലത്താണ് യുവാവ് മൂക്കിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചതെന്നും ആരും കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്.
കഞ്ചാവ് കടത്താന്‍ ആളുകള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ആസ്ട്രേലിയയില്‍ നിന്നും പുറത്തു വന്ന ഈ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന സമയത്ത് കാണാനെത്തിയ കാമുകിയാണ് യുവാവിന് റബ്ബര്‍ ബലൂണിണിലുള്ളില് ചെറിയ അളവില്‍ കഞ്ചാവ് നല്‍കിയത്.
തുടര്‍ന്ന് യുവാവ് ആവശ്യാനുസരണം ഉപയോഗിക്കാനും പുറത്തറിയാതിരിക്കാനും വേണ്ടി ഇത് മൂക്കിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ മൂക്കിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് പൊതി കുടുങ്ങി പോയതോടെ യുവാവിന് ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 18 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് ഇത് പുറത്തെടുക്കാന്‍ ആശുപത്രിയിലെത്തിയത്.
ഒടുവില്‍ ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. ബ്രട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post