ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി
തുടരുകയാണ്. അതേസമയം ഡല്‍ഹിയില്‍ പുകമഞ്ഞ് വ്യാപകമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി. ഇന്നലെയും ഇന്നുമായി പെയ്ത മഴയാണ് പുകമഞ്ഞിന് കാരണം. പുകമഞ്ഞിന്റെ തോത് വര്‍ധിച്ചത് കാരണം എക്പ്രസ് ഹൈവേയില്‍ അടക്കം ഗതാഗതത്തെ ബാധിച്ചു.
പുകമഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള 45 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചു. അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണ തോത് 400നും 700 ഇടയിലാണ്. ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ നാളെ മുതല്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതും കൊയ്ത്ത് കഴിഞ്ഞ പാടത്ത് കര്‍ഷകര്‍ തീയിട്ടതുമാണ് വായു മലിനീകരണതോത് കൂടാന്‍ കാരണമായിരിക്കുന്നത്. അതേസമയം ഡല്‍ഹിയിലെ വായു മലിനീകരണതോതിനെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Discussion about this post