തൃശൂര്‍: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ അവധി ആയിരിക്കുമെന്ന് അറിയിച്ചത്.
മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും(01.11.2019) എന്ന് കളക്ടര്‍ പറഞ്ഞു.
അതേസമയം സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. എന്നാല്‍ മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്നും കളക്ടര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
Discussion about this post