തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണ വില കുറഞ്ഞു. ഈ മാസം 25 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 3,555 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഒരു പവന് സ്വര്‍ണ്ണത്തിന് 28,440 രൂപയാണ് ഇന്നത്തെ നിരക്ക്.
ഒക്ടോബര്‍ 29ന് ഗ്രാമിന് 3,585 രൂപയും പവന് 28,680 രൂപയുമായിരുന്നു നിരക്ക്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്ന രേഖപ്പെടുത്തിയിരുന്നത്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,489.34 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.
Discussion about this post