വയനാട്: കല്‍പ്പറ്റ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളുമായി പോയ ട്രാവലറും ബസും കൂട്ടിടിച്ചാണ് അപകടം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇരു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു.
കല്‍പ്പറ്റ മടക്കിമലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലറും ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രാവലില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ട്രാവലിലെയും ബസിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post