ബീജിങ്: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അറുപതുകാരന് വിരല്‍ മുറിച്ച് സ്വയം ചികിത്സ നടത്തി. ചൈന സ്വദേശിയായ ഷാങ് എന്ന അറുപതുകാരനാണ് പാമ്പ് കടിയേറ്റ വിരല്‍ മുറിച്ച് കളഞ്ഞത്. എന്നാല്‍ ഈ സ്വയം ചികിത്സയെ ഡോക്ടര്‍ ചോദ്യം ചെയ്തു. ഈ ചികിത്സ വേണ്ടിയിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.
ഷാങ്ങിനെ കടിച്ചത് വിഷമില്ലാത്ത പാമ്പായിരുന്നു. വിരലില്‍ വിഷം പ്രവേശിച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. വിരല്‍ മുറിച്ചു കളഞ്ഞാല്‍ തന്നെ വിഷമുള്ള പാമ്പായിരുന്നെങ്കില് വിഷം ഉള്ളില്‍ കയറുന്നത് ഒഴിവാക്കാനാകില്ല.
സ്വയം ചികില്‍സ നടത്തി ഇത്തരം അബദ്ധങ്ങളില്പ്പെടുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഷാങ്ങിന്റെ അനുഭവമെന്നും ഡോക്ടര്‍ പറഞ്ഞു. തന്നെ കടിച്ചത് വിഷം ചീറ്റുന്ന പാമ്പാണെന്ന് കരുതിയാണ് വിരല്‍ മുറിച്ചുകളഞ്ഞതെന്നാണ് ഷാങ്ങ് പറയുന്നു.
Discussion about this post